മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇന്ന് പിറന്നാൾ. ജന്മദിനത്തിൽ ഭാര്യയ്‌ക്ക് പിറന്നാൾ ആശംസയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇരുവരുടെയും വിവാഹത്തിന് ശേഷമുളള വീണയുടെ ആദ്യപിറന്നാളാണ് ഇന്ന്.
ഭാര്യയോട് ഒപ്പമുളള ചിത്രം പങ്കുവച്ചാണ് റിയാസ് ഫേസ്‌ബുക്കിൽ ആശംസ അറിയിച്ചത്. ‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു. ജന്മദിനാശംസകൾ.’ എന്നാണ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്.
You always bring a smile to my face.Happy birthday.
Posted by P A Muhammad Riyas on Tuesday, January 12, 2021
Post Your Comments