KeralaLatest NewsNews

തങ്ങള്‍ നിരപരാധികള്‍, സിബിഐ എല്ലാം കെട്ടിചമച്ചത്

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും

കൊച്ചി : തങ്ങള്‍ നിരപരാധികള്‍, സിബിഐ എല്ലാം കെട്ടിചമച്ചത്, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും . മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള മുഖേനയാണ് അപ്പീല്‍ നല്‍കുന്നത്. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടും.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയും വിനാശകാരിയായ ഇടിമിന്നലും, കേന്ദ്രകാലാവസ്ഥാ വകുപ്പ് അതീവജാഗ്രതാ മുന്നറിയിപ്പ് നല്‍കി

കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതികള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാകും അപ്പീല്‍ സമര്‍പ്പിക്കുക. സിബിഐ കോടതിയുടെ വിധി റദ്ദാക്കണമെന്നായിരിക്കും അപ്പീലിലെ പ്രധാന ആവശ്യം. സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സ്റ്റെഫിക്ക്
ജീവപര്യന്തവും തടവിന് ശിക്ഷിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button