KeralaLatest NewsNews

സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍ ; പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

നേതൃത്വവുമായുളള അസ്വാരസ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ഓമനക്കുട്ടന്‍ പാര്‍ട്ടിയില്‍ സജീവമല്ല

പത്തനംതിട്ട : കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാന്‍ പോയ ഭാര്യ തിരികെ വന്നപ്പോഴാണ് വീടിന്റെ പരിസരത്ത് ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേതൃത്വവുമായുളള അസ്വാരസ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ഓമനക്കുട്ടന്‍ പാര്‍ട്ടിയില്‍ സജീവമല്ല.

സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തി. ഓമനക്കുട്ടനെ പാര്‍ട്ടിക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഭാര്യ രാധ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ” കളളക്കേസില്‍ കുടുക്കുമെന്ന് അനീഷും ശ്രീകുമാറും അജിതയും പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഇത്രയും നാള്‍ ജീവിച്ചതാണ്. പതിനെട്ടാമത്തെ വയസില്‍ തുടങ്ങിയതാണ് പാര്‍ട്ടി പ്രവര്‍ത്തനം. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഭീഷണി.” – എന്നാണ് ഭാര്യ രാധ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തെ തുടര്‍ന്നാണ് ഭീഷണി തുടങ്ങിയത്. എന്നാല്‍ ഓമനക്കുട്ടന്‍ യാതൊരു തരത്തിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് രാധ പറയുന്നത്. ഒരിക്കല്‍ ഓമനക്കുട്ടനെ കൈയ്യേറ്റം ചെയ്യാനുളള ശ്രമം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതായും ആരോപണമുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button