കൊച്ചി : വിജയ് ബാബു,ഇന്ദ്രന്‍സ്,അനു മോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " പെന്‍ഡുലം " തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുനില്‍ സുഖദ,ഷോബി തിലകന്‍,ദേവകീ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലെെറ്റ് ഓണ്‍ സിനിമാസ്,ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്,ബിജു അലക്സ്,ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-ജീന്‍,എഡിറ്റര്‍-സൂരജ് ഇ എസ്.തൃശൂര്‍,വാഗമണ്‍ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രത്തിൻ്റെ വാർത്താ വിതരണം എ എസ് ദിനേശ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..