Latest NewsNews

പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വലിയ സാഹസികതയല്ല ഇതൊന്നും; ദാമ്പത്യത്തെക്കുറിച്ചു പ്രിയങ്ക

ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു സൈബറിടങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച

ബോളിവുഡിലും ഹോളിവുഡിലും തിളങ്ങിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. സിനിമാ ഗോസിപ് കോളങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു വിവാഹമായിരുന്നു പ്രിയങ്ക- നിക്ക് ജോനസ് ദമ്പതിമാരുടേത്. വിവാഹത്തിന് ശേഷം സൈബറിടങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകളും നടന്നിരുന്നു. അതിനു കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക.

പ്രായവും സാംസ്‌കാരിക വ്യത്യാസങ്ങളും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവും ഉണ്ടാക്കിയില്ലെന്ന് പ്രിയങ്ക ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ‘ഒരു സാധാരണ ദമ്പതികളെപ്പോലെ നിങ്ങള്‍ പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വലിയ സാഹസികതയല്ല ഇതൊന്നും. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല’, പ്രിയങ്ക പറഞ്ഞു.

2017 നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ വച്ചു നടന്ന വിവാഹം ശ്രദ്ധനേടിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button