KeralaLatest NewsNews

‘നാട്ടുകാരുടെ നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റുകാരുടെ ആസനം കഴുകി സുഖിപ്പിക്കുന്നോ?’; കമലിനെതിരെ അലി അക്ബർ

കമൽ നൽകിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു പുറത്തുവിട്ടത്

കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് കത്ത് നൽകിയ സംവിധായകൻ കമലിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അലി അക്ബർ. ഇത്രകണ്ട് പരത്തറയാകരുതെന്ന് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു. അദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

‘ഹലോ നരാധമൻ സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്… ഉളുപ്പുണ്ടോ ചെറ്റേ…. നിന്റെ ശമ്പളത്തിൽ കോൺഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയർപ്പുണ്ട് അല്ലാതെ നിന്റുപ്പാപ്പായ്ക്ക് പെണ്ണുവീട്ടീന്ന് അച്ചാരം കൊടുത്തു വിട്ടതല്ല സുടുവേ…ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്… ഛേ നാറുന്നെടോ’

ഹലോ നരാധമൻ സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി …

Posted by Ali Akbar on Tuesday, January 12, 2021

അതേസമയം, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മന്ത്രിക്ക് കത്തയച്ചത് സെക്രട്ടറി അറിയാതെയാണെന്ന് റിപ്പോർട്ടുകൾ. നാല് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന തീരുമാനം സെക്രട്ടറി എതിർത്തു. സെക്രട്ടറിയുടെ എതിർപ്പിനെത്തുടർന്നാണ് ആവശ്യം സർക്കാർ തള്ളിയത്. കമലിനെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി.

കമൽ നൽകിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു പുറത്തുവിട്ടത്. ഇതോടെ, കമലിനെതിരെ ‘ഷെയിം ഓൺ യു കമൽ’ എന്ന ക്യാമ്പെയിനും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, വിഷയം കൂടുതൽ വിവാദത്തിലേക്ക് നീങ്ങുകയാണ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button