NewsEntertainment

സ്വകാര്യജീവിതത്തെ അപമാനിക്കുന്നു; ഭാര്യയുടെ പരാതിയിൽ വെബ് സീരീസിന് വിലക്ക്

വീരപ്പന്റെ കഥ സിനിമയാക്കിയപ്പോള്‍ സുപ്രീംകോടതിയെ മുത്തുലക്ഷ്മി സമീപിച്ചിരുന്നു

വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്. സ്വാകാര്യ ജീവിതത്തെ അപമാനിക്കുന്നുവെന്ന ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണ് വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിങ്’ എന്ന വെബ് സീരീസിന് കര്‍ണാടക കോടതി താത്കാലിക വിലക്കേര്‍പ്പെടുത്തിയത്.

പരമ്ബര തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവുമാകുമെന്നു മുത്തുലക്ഷ്മി പറയുന്നു. എഎംആര്‍ പിക്ചേഴ്സാണ് സീരിസ് ഒരുക്കുന്നത്. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.

വീരപ്പന്റെ കഥ സിനിമയാക്കിയപ്പോള്‍ സുപ്രീംകോടതിയെ മുത്തുലക്ഷ്മി സമീപിച്ചിരുന്നു. ഒടുവില്‍ സിനിമ നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button