Latest NewsNewsIndia

ഇനി ഒളിച്ചിരുന്നിട്ടും രക്ഷയില്ല; ഒളിച്ചിരിക്കുന്ന ഭീകരരെ കയ്യോടെ പൊക്കാൻ മൈക്രോ ഡ്രോൺ, ഇന്ത്യൻ സേനയുടെ പുതിയ കരുത്ത്

ജമ്മു കശ്മീരില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സസാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൈക്രോ ഡ്രോണിന്റെ പരീക്ഷണം വിജയകരം. കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി കരസേനയിലെ ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണല്‍ ജി വൈ കെ റെഡ്ഡിയാണ് ഇത് വികസിപ്പിച്ചത്.

ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ജമ്മു കശ്മീരില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സസാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്. ഈ ലഘു ഡ്രോണിനെ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളും തുടരും.

ഐഡിയ ഫോര്‍ജ് എന്ന കമ്ബനിയുമായി ചേർന്ന 4500 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ ശേഷിയുളളതും രണ്ടു മണിക്കൂര്‍ പ്രവര്‍ത്തനക്ഷമതയുള്ളതുമായ ഡ്രോണ്‍ വികസിപ്പിക്കുകയാണ് കരസേന

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button