COVID 19Latest NewsNewsIndia

കൊറോണ വാക്‌സിനുമായി എത്തിയ വാഹനം തടഞ്ഞ് മതമൗലികവാദികൾ ; വീഡിയോ കാണാം

കൊൽക്കത്ത : കോവിഡ് വാക്‌സിനുമായി എത്തിയ വാഹനം തടഞ്ഞ് തൃണമൂൽ കോൺഗ്രസ് മന്ത്രിയും മതമൗലികവാദികളും. സംസ്ഥാന ലൈബ്രറി മന്ത്രി സിദ്ദിഖുള്ള ചൗധരിയാണ് വാക്‌സിനുമായി വാഹനം വഴിയിൽ തടഞ്ഞത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധമെന്ന പേരിലായിരുന്നു സിദ്ദിഖുള്ളയുടെ പ്രകടനം.

Read Also : രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകുമെന്ന് അറിയിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പൂർബ ബർദമാൻ ജില്ലയിലെ ബൻകുര, പുരുലിയ എന്നീ പ്രദേശങ്ങളിലേക്ക് വാക്‌സിനുകളുമായി പോയ വാഹനമാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. തുടർന്ന് വാഹനത്തിന്റെ വാതിൽ തുറന്ന് വാക്‌സിനുകൾ പുറത്തേക്കിടാൻ മതമൗലികവാദികൾ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു. ഏകദേശം 31,000 ഡോസ് വാക്‌സിനുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

16 ന് വിതരണം ആരംഭിക്കാനിരിക്കെ ബുധനാഴ്ച മുതൽ സംസ്ഥാനങ്ങളിലേക്ക് വാക്‌സിനുകൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും ആദ്യ ഡോസ് വാക്‌സിനുകൾ എത്തിച്ചത്. എന്നാൽ ഇതറിഞ്ഞ മന്ത്രിയും സംഘവും രാവിലെയോടെ പ്രതിഷേധമെന്ന പേരിൽ ദേശീയ പാതയിൽ തടിച്ചു കൂടുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button