News

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തുരങ്ക പാത, തീവ്രവാദികള്‍ ഇന്ത്യയിലെത്തിയതായി സംശയം

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാസേന തുരങ്കപാത കണ്ടെത്തി. ഹിരണ്‍നഗര്‍ സെക്ട്ടറിലാണ് തുരങ്കം കണ്ടെത്തിയത്. ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടുന്നതിന് പാക് സൈന്യമാണ് തുരങ്കം നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയിരുന്നു. ഇതിന് സാമനമായി തുരങ്കമാണ് ഹിരണ്‍നഗറിലും കണ്ടെത്തിയിരിക്കുന്നത്.

150 മീറ്റര്‍ ദൈര്‍ഘ്യം, 25-30 അടി താഴ്ചയുമുണ്ട് തുരങ്കത്തിന്. അതിര്‍ത്തിയില്‍ നിന്ന് 300 അടി അകലത്തിലാണ് തുരങ്കമുഖം കണ്ടെത്തിയത്. തീവ്രവാദികളെ ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതിന് പാക്കിസ്ഥാന്‍ സൈന്യം പ്രത്യേക നുഴഞ്ഞു കയറ്റപാത നിര്‍മ്മിക്കുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയ തുരങ്കത്തിന്റെ നിര്‍മ്മാണരീതി സൂചിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button