KeralaLatest NewsNewsCrime

വാക്കുതർക്കത്തിനിടെ താക്കോൽ കൊണ്ട് യുവാവിന്റെ കണ്ണിൽ കുത്തി; പ്രതി പിടിയിൽ

പെരിന്തൽമണ്ണ: വാക്കുതർക്കത്തിനിടയിൽ താക്കോൽ കൊണ്ട് കുത്തി യുവാവിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായിരിക്കുന്നു. എരവിമംഗലം ദേവസ്വംപറമ്പ് പുറന്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമ്മാസാണ് (30) പിടിയിലായിരിക്കുന്നത്. ആനത്താനത്തെ കള്ളുഷാപ്പിൽ നിന്ന് യുവാവിനെ വിളിച്ചിറക്കിയ ശേഷം സ്‌കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് ഇടതുകണ്ണിൽ കുത്തുകയായിരുന്നു ഉണ്ടായത്. ഡിസംബർ 24ന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം നടക്കുന്നത്. എസ്.ഐ ഹേമലത, എ.എസ്.ഐ അബ്ദുൾ സലീം, സി.പി.ഒമാരായ പ്രഭുൽ, ഷഫീഖ്, കബീർ, ഷാലു, മിഥുൻ, സജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button