തിരുവനന്തപുരം > അതിവേഗ റെയിൽ പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ നടപ്പാക്കുന്നതിന് പാടശേഖരങ്ങളെ പരമാവധി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടങ്ങളിൽ ആകാശപാതയാണ് വിഭാവനംചെയ്യുന്നത്. 115 കിലോമീറ്റർ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നതിൽ 88 കിലോമീറ്ററും ആകാശപാതയാക്കും.
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് അലൈൻമെന്റ് നിശ്ചിയിച്ചത്. വിശദമായ സാമൂഹ്യ ആഘാത പഠനം, കൃത്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തൽ എന്നിങ്ങനെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..