Latest NewsNewsIndia

കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്,ആരുടെയോ നിർദേശ പ്രകാരമാണ് സമരം ചെയ്യുന്നത്; ഹേമമാലിനി

ന്യൂഡൽഹി : പുതിയ കാര്‍ഷിക നിയമത്തിന് എന്താണ് കുഴപ്പമെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനി. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി പറഞ്ഞു.ട്വിറ്ററിലൂടെയായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.

 

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് എന്നും ഹേമമാലിനി ട്വിറ്ററിൽ കുറച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button