13 January Wednesday

അന്തേവാസികൾക്ക്‌ റേഷൻകാർഡ്‌ പരിഗണനയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021


തിരുവനന്തപുരം
മഠങ്ങളിലും ആശ്രമങ്ങളിലും താമസിക്കുന്നവർക്ക് സ്ഥാപനത്തലവൻ നൽകുന്ന സത്യപ്രസ്താവന, അന്തേവാസികളുടെ ആധാർ എന്നിവ അടിസ്ഥാനമാക്കി റേഷൻ കാർഡ് അനുവദിക്കുന്നത്‌ സർക്കാരിന്റെ  പരിഗണനയിലാണെന്ന് മന്ത്രി പി തിലോത്തമൻ.

കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംസ്ഥാനത്ത് നടപ്പാക്കിയതോടെയാണ്  ആശ്രമങ്ങൾ, കന്യാസ്ത്രീമഠം, വൃദ്ധസദനം, അഗതിമന്ദിരം, ക്ഷേമാശുപത്രി എന്നിവിടങ്ങളിലേക്കുള്ള സൗജന്യറേഷൻ നിർത്തേണ്ടിവന്നത്‌. എങ്കിലും കോവിഡ്  ഘട്ടത്തിൽ കാർഡില്ലാത്തവർക്ക് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ഒരു  അംഗത്തിന് അഞ്ച് കിലോ അരിവീതം വിതരണം ചെയ്തു.

സർക്കാർ അംഗീകൃതമല്ലാത്ത സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങൾക്കും ഒരു സ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരെണ്ണം എന്ന കണക്കിന് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഇത് തുടരുന്നു. 56,208 കിറ്റുകളാണ് ഇത്തരം സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തതെന്നും പി ടി തോമസിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top