KeralaLatest NewsNewsIndia

‘ഇങ്ങനത്തെ പണിക്ക് ഇനി അച്ചൻ പോകരുത്’; സിസ്റ്റർ അഭയയെ അപമാനിച്ച ഫാ. മാത്യുവിന് മറുപടിയുമായി സിസ്റ്റർ ടീന

പൊലീസുകാരേയും രാഷ്ട്രീയക്കാരേയും വഴിതെറ്റിക്കുന്നത് സഭയാണെന്ന് സിസ്റ്റർ ടീന; വീഡിയോ

സിസ്റ്റര്‍ അഭയകേസിൽ വിവാദ പ്രസംഗം നടത്തിയ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കാംപറമ്പിലിന് മറുപടിയുമായി സിസ്റ്റർ ടീന ജോസ് സി.എം.സി. ക്രൈസ്തവ മൂല്യങ്ങളെ മുഴുവൻ കാറ്റിൽപറത്തിക്കൊണ്ട് സാത്താനിക ശക്തികൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ഫാ. മാത്യു നായ്ക്കാംപറമ്പലെന്ന ആരോപണവും ഉയരുന്നുണ്ട്.

Also Read: ഗൊറില്ലകള്‍ക്ക് ചുമയും പനിയും ശ്വാസ തടസവും ; പരിശോധനയില്‍ കണ്ടെത്തിയത് കൊവിഡ്

അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമാണ് ഫാ.മാത്യു വാദിക്കുന്നത്. അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നുയെന്ന ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കാംപറമ്പില്‍ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി കഴിഞ്ഞു. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് പുരോഹിത വർഗത്താൽ കൊലചെയ്യപ്പെട്ട സിസ്റ്റർ അഭയയെ വീണ്ടും വീണ്ടും വെട്ടി മുറിക്കുന്ന പുരോഹിത വർഗ്ഗത്തോട് ഒന്നടങ്കം ഉള്ള വിശ്വാസികളുടെ പ്രതിഷേധമറിയിക്കുകയാണ് സിസ്റ്റർ ടീന ജോസ്.

‘നീണ്ട 28 വർഷങ്ങൾക്ക് ശേഷം അഭയ കേസിൽ എന്താണ് സംഭവിച്ചതെന്ന് ലോകം സത്യം തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന വാശിയിലാണ് സഭ. കേസ് വഴിതിരിച്ച് വിടാനുള്ള കുത്സിതശ്രമമാണ് സഭ നടത്തുന്നത്. ഒർപാട് മാത്യു നായ്ക്കാംപറമ്പില്‍ അച്ചൻ എന്ത് വിഢിത്തരമാണ് ഇപ്പോൾ നടത്തുന്നത്?. പൊലീസുകാരേയും രാഷ്ട്രീയക്കാരേയും വഴിതെറ്റിക്കുന്നത് സഭയാണ്. ഇങ്ങനത്തെ വേണ്ടാത്ത പണിക്ക് അച്ചൻ ഇനി പോകരുത്’.- സിസ്റ്റർ ടീന ജോസ് പറയുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button