12 January Tuesday

കവളങ്ങാട് പഞ്ചായത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


കവളങ്ങാട്>  യുഡിഎഫ് ഭരണം പിടിച്ച കവളങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. വികസന കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാനായി സിപിഐയിലെ ടി എച്ച് നൗഷാദും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി സിപിഐഎമ്മിലെ ഷിബു പടപറമ്പത്തും നറുക്കെടുപ്പിലൂടെ യുഡിഎഫ്.സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയായിരുന്നു.

മുസ്ലിം ലീഗിലെ രാജേഷ് കുഞ്ഞുമോനേയും കോണ്‍ഗ്രസ് ഐയുടെ ലിസി ജോളിയേയുമാണ് പരാജയപ്പെടുത്തിയത്.നിലവില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ച ഭരണ സമിതിയില്‍ ഷൈജന്റ് ചാക്കോ പ്രസിഡന്റും സ്വതന്ത്രാംഗം ജിന്‍സിയ ബിജു വൈസ് പ്രസിഡന്റുമാണ്. നിലവില്‍ പതിനെട്ട് വാര്‍ഡുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഒന്‍പത്, എല്‍ഡിഎഫ്. എട്ട്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

സ്വതന്ത്രാംഗത്തെ യുഡിഎഫ് പാളയത്തിലെത്തിച്ച് ഭരണം പിടിക്കാനായെങ്കിലും സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്.വിജയിച്ച് കയറിയത് യുഡിഎഫിലെ പാളയത്തില്‍ പടയുടെ തെളിവാണ്. കടുത്ത വിഭാഗിയത നിലനില്‍ക്കുന്ന കവളങ്ങാട് യുഡിഎഫില്‍ തമ്മില്‍ തല്ലും തൊഴുത്തില്‍ കുത്തും അധികാരക്കൊതിയും എല്‍ഡിഎഫിന് സ്റ്റാന്റിന്റ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിജയം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top