Latest NewsNewsIndia

നിധി ശേഖരം ഉണ്ടെന്നറിഞ്ഞു നദി മുഴുവൻ കുഴിച്ച് ജനങ്ങൾ ; ചിത്രങ്ങൾ വൈറൽ

ഭോപ്പാല്‍ : മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലൂടെ ഒഴുകുന്ന പാര്‍വതി നദിയിലാണ് ജനങ്ങള്‍ നിധിവേട്ടയ്ക്കിറങ്ങിയത്. ശിവപുര, ഗരുഡപുര എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് നിധി കുഴിച്ചെടുക്കാനായി നദീതീരത്ത് ഒഴുകി എത്തിയത്.

Read Also : കരിപ്പൂർ ‍ വിമാനത്താവളത്തിൽ സിബിഐയുടെ മിന്നൽ പരിശോധന

എട്ടുദിവസം മുന്‍പ് കുറച്ച്‌ മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെ നിന്നും പുരാതന കാലത്തെ നാണയങ്ങള്‍ കിട്ടിയിരുന്നു. മുഗള്‍ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് ഇവ. ഈ വാര്‍ത്തയറിഞ്ഞതു മുതലാണ് നിധി തേടി ജനങ്ങള്‍ നദി തീരത്തേയ്ക്ക് ഒഴുകി എത്തിയത്. മുഗള്‍ കാലത്ത് ഒളിപ്പിച്ചിരുന്ന നിധി നദിയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെയാണ് ജനക്കൂട്ടം നിധിതേടി പാര്‍വതി നദിയുടെ തീരങ്ങള്‍ കുഴിച്ചു തുടങ്ങിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button