KeralaLatest NewsNews

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ലെ ഇ​ട​ത് അ​നു​ഭാ​വി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണം ; ക​മ​ലിന്റെ കത്ത് പുറത്ത്

കേരള ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സംവിധായകന്‍ കമല്‍ സര്‍ക്കാരിന് എഴുതിയ കത്ത് പുറത്ത്. മന്ത്രി എ കെ ബാലന് നല്‍കിയ കത്തിന്റെ പകര്‍പ്പാണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യി​ല്‍ പുറത്തുവി​ട്ട​ത്.

കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ഇത്തരമൊരു കത്ത് മന്ത്രിക്ക് നല്‍കിയത്. ഷാജി എച്ച്‌ (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ ജെ (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍ പി സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമര്‍ കുമാര്‍ വി പി (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തില്‍ രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സര്‍ക്കാരിനും ചലചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു കൊണ്ട് അക്കാദമിക്ക് സാമ്പത്തിക ബാധ്യത വരില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് നാലുപേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ നാല് ജീവനക്കാരുടെ വലിയ സംഭാവനകളുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നും കത്തില്‍ കമല്‍ വ്യക്തമാക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button