12 January Tuesday

കേരളത്തിന്‌ 6 വിക്കറ്റ്‌ ജയം; തിരിച്ചുവരവിൽ ശ്രീശാന്തിന്‌ ഒരു വിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


മുംബൈ
സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്‌ ജയത്തുടക്കം. പുതുച്ചേരിയെ ആറു വിക്കറ്റിന്‌ തോൽപ്പിച്ചു. ഏഴ്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം കളത്തിലെത്തിയ മുൻ ഇന്ത്യൻ പേസർ എസ്‌ ശ്രീശാന്തിന്റെ പ്രകടനം ശ്രദ്ധേയമായി. തിരിച്ചുവരവിൽ ശ്രീശാന്ത്‌ കേരളത്തിനായി ഒരു വിക്കറ്റെടുത്തു. നാലോവറിൽ 29 റൺ വഴങ്ങിയാണ് വിക്കറ്റ്‌‌. ആദ്യം ബാറ്റ്‌ ചെയ്‌ത പുതുച്ചേരി ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 138 റണ്ണാണെടുത്തത്‌. കേരളം 18.2 ഓവറിൽ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

കേരളത്തിനായി ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ 26 പന്തിൽ 32 റണ്ണെടുത്ത്‌ പുറത്തായി. രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. മുഹമ്മദ്‌ അസ്‌ഹറുദീനും (18 പന്തിൽ 30) റോബിൻ ഉത്തപ്പയും (12 പന്തിൽ 21) മികച്ച തുടക്കം നൽകി.മൂന്ന്‌ വിക്കറ്റെടുത്ത ജലജ്‌ സക്‌സേനയാണ്‌ പുതുച്ചേരിയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്‌. നാളെ മുംബൈയെ നേരിടും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top