Latest NewsNews

സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

നദിക്കരയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അപകടം; ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു

സുഹൃത്തുക്കളുമൊത്ത് നദിക്കരയിൽ പിക്നിക്കിനെത്തിയ യുവതി സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഒഡീല്‍ രാജ്ഗംഗ്പുര്‍ കുംഭര്‍പഡ സ്വദേശി അനുപമ പ്രജാപതി(27) യാണ് മരിച്ചത്. ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദര്‍ഗഡിലെ കനാകുണ്ടിലായിരുന്നു സംഭവം.

Also Read: സത്യം അഭയയുടെ ആത്മാവ് വെളിപ്പെടുത്തി..’എന്നെ കൊന്നതല്ല’; ഫാ. മാത്യു നായ്ക്കംപറമ്പില്‍

നദിക്കരയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു അനുപമ. നന്ദിക്കരയ്ക്ക് സമീപമുള്ള പാറയിൽ നിന്നും സെൽഫിയെടുക്കുകയായിരുന്നു അനുപമ. പിറകിലൂടെ വന്ന ഒരാള്‍ കാല്‍വഴുതുകയും അനുപമയെ തട്ടുകയും ചെയ്തു. ഇതിന്‍റെ ആഘാതത്തില്‍ നില തെറ്റിയ യുവതി വെള്ളത്തിലേക്ക് പതിക്കുന്നതും വൈറലായ ദൃശ്യങ്ങളിൽ വ്യക്തമാണ്.

യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനു നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം വാർത്തയായത്. ഇരുപത്തിരണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button