Latest NewsNewsCrime

ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് കൊലപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് മക്കള്‍ക്ക് മുന്നില്‍ വച്ച് ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിക്കുകയുണ്ടായി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ധലൈ ജില്ലയിലെ ഭാര്യാവീട്ടില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തുന്നത് കണ്ട കുട്ടികള്‍ ഭയം കൊണ്ട് നിലവിളിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കാണുന്നത്. വീട്ടില്‍ മറ്റൊരു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ഉണ്ടായത്. യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ അപകട നില തരണം ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുവാവിന്റെ ഭാര്യയും മക്കളും അമ്മായിയമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം ഉള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button