KeralaLatest NewsNews

പണം സമ്പാദിക്കാന്‍ എളുപ്പവഴി തേടി എത്തിയ യുവതിയെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

കോഴിക്കോട്: പണം സമ്പാദിക്കാന്‍ എളുപ്പവഴി തേടി എത്തിയ യുവതിയെ പൂജാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കോഴിക്കോടാണ് സംഭവം.
മന്ത്രവാദത്തിന്റെ മറവില്‍ സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് പൂജാരി അറസ്റ്റിലായത്. തെയ്യം വേഷം കെട്ടി കല്‍പ്പന പറയുന്ന ബിജു എന്നയാളാണ് അറസ്റ്റിലായത്. പൂജയുമായി ബന്ധപ്പെട്ട് പരിചയത്തിലായ കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.

Read Also : മമ്മൂട്ടി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ലെന്നുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവന വിവാദത്തില്‍

സാമ്പത്തിക ബുദ്ധിമുട്ട് മാറാനുള്ള പൂജ നടത്താനാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ബന്ധം വളരുകയും സ്ത്രീ ബിജുവിനൊപ്പം ഇറങ്ങി പോവുകയുമായിരുന്നു. കൊട്ടാരക്കര ,ചൂലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിച്ചു. ഇവരുടെ പക്കലുള്ള സ്വര്‍ണം വിറ്റെന്നും പരാതിയില്‍ പറയുന്നു.

ഉപദ്രവം സഹിക്കാനാവാതെ സ്ത്രീ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ഭാര്യയും മക്കളും ഉണ്ട്. ഭര്‍ത്താവ് വിദേശത്തുള്ള സ്ത്രീക്കും രണ്ട് കുട്ടികളുണ്ട്. നിലവില്‍ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും ബിജുവിനെതിരെ കേസെടുത്തിട്ടുണ്ട്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button