ന്യുഡല്‍ഹി> സ്വകാര്യതാ വിവാദത്തില്‍ വീണ്ടും അവകാശവാദവുമായി വാട്‌സാപ്പ്.' ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സമയത്ത് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങള്‍ end-to-end encryption മുഖേന സുരക്ഷിതമാണ്'; വാട്‌സാപ്പ് ട്വിറ്ററില്‍ വ്യക്തമാക്കി.
തങ്ങളുടെ പുതുക്കിയ നയങ്ങള്‍ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ബാധിക്കില്ലെന്നും വാട്‌സാപ്പ് പറഞ്ഞു.നയങ്ങളിലെ പരിഷ്‌കരണം ബിസിനസ് അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു
നയങ്ങള്‍ പരിഷ്‌കരിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് വിശദീകരണവുമായി വാട്‌സാപ്പ് രംഗത്തു വന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..