KeralaLatest NewsNews

ക്വാളിറ്റിയില്ലാത്ത കിറ്റ്… എന്ത് പ്രഹസനമാ പിണറായി സർക്കാരെ?

പൊട്ടി ചിതറി വീഴുന്നവ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് വീണ്ടും പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

കള്ളിക്കാട്: സംസ്ഥാന സർക്കാരിന്റെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന കിറ്റിന് ഗുണമേന്മയില്ലെന്ന് പരാതി. കള്ളിക്കാട് പഞ്ചായത്തില്‍ മൈലക്കര ഭാഗത്ത് ഉപഭോക്താക്കള്‍ക്ക് ലഭിച്ച കിറ്റില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതായാണ് പരാതി.റേഷന്‍കട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ കള്ളിക്കാട് ടൗണ്‍ ഹാളില്‍ വച്ചാണ് കാര്‍ഡ് ഉടമകള്‍ക്ക് വിതരണത്തിനായി നിറയ്ക്കുന്നത്. പൊട്ടിയ കവറിലെ ഉല്‍പ്പന്നം ഉപയോഗയോഗ്യമല്ലെന്ന് കമ്പനി നിര്‍ദ്ദേശം കവറില്‍ ഉണ്ടെങ്കിലും സംഭരണ കേന്ദ്രത്തില്‍ ഇറക്കുമതി ചെയ്ത സമയമോ,വിതരണത്തിനായി ലോറിയില്‍ കയറ്റിയ സമയമോ പൊട്ടിയ കവറുകളിലെ ഭക്ഷ്യ വസ്തുക്കള്‍ നീക്കം ചെയ്യാതെ ഇവ മറ്റൊരു കവറില്‍ നിറച്ച്‌ കാര്‍ഡ് ഉടമകളെ കബളിപ്പിക്കുന്നുവെന്നാണ് ആക്ഷേപമുള്ളത്.

Read Also: കാണാതായ വിമാനം കടലിൽ തകർന്നു വീണു

എന്നാൽ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് ഇത്തരത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിറച്ച കവറുകള്‍ പൊട്ടുന്നത്. പൊട്ടി ചിതറി വീഴുന്നവ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് വീണ്ടും പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ സംഭവത്തെപ്പറ്റി അധികൃതര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button