Latest NewsNewsIndia

2015ലെ പ്രവചനം യാഥാര്‍ത്യമായോ? ചർച്ചയായി രാഹുൽ ഗാന്ധിയുടെ വിഡിയോ

ഈ രാജ്യത്തെ ഏറ്റവും വലിയ കരുത്തർ കോർപറേറ്റുകൾ അടക്കമുള്ള വലിയ ബിസിനസുകാരാണെന്ന സർക്കാരിന്റെ ധാരണ തെറ്റാണ്.

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പ്രവചനം. കർഷകരുടെ ഭൂമി കോർപറേറ്റുകൾക്കു കൈമാറാൻ ശ്രമിച്ചാൽ കേന്ദ്ര സർക്കാർ തിരിച്ചടി നേരിടുമെന്ന് 2015 ഏപ്രിലിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ‘പ്രവചന സ്വഭാവമുള്ള വാക്കുകൾ’ എന്ന കുറിപ്പോടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കഴിഞ്ഞ ദിവസം വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ, രാഹുലും കോൺഗ്രസും സമൂഹമാധ്യമങ്ങളിൽ ഇതു പങ്കുവച്ചു. കുത്തകകളെ വിട്ട് അന്നദാതാക്കൾക്കൊപ്പം നിൽക്കാൻ ഇനിയും സമയമുണ്ടെന്നു വിഡിയോക്കൊപ്പമുള്ള കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഓർമിപ്പിച്ചു.

Read Also: കടമ്പ കഴിഞ്ഞു..പാര്‍ലമെന്റ് മന്ദിരത്തിന് പൈതൃക സംരക്ഷണ സമിതിയുടെ അനുമതി

വിഡിയോയിൽ രാഹുൽ പറയുന്നത് – ‘കേന്ദ്ര സർക്കാരിന്റെ സുഹൃത്തുക്കളായ കോർപറേറ്റുകൾ കർഷകരുടെ ഭൂമി ആഗ്രഹിക്കുന്നു. കർഷകരെ ദുർബലരാക്കിയ ശേഷം നിയമ നിർമാണത്തിനുള്ള ഓർഡിനൻസ് ഉപയോഗിച്ച് വീഴ്ത്താനാണു സർക്കാരിന്റെ ശ്രമം. ജനസംഖ്യയിൽ കർഷകരും തൊഴിലാളികളുമടങ്ങുന്ന 60% പേരെ സർക്കാർ അവഗണിക്കുന്നു. ഭാവിയിൽ അവർ സർക്കാരിനെതിരെ രംഗത്തിറങ്ങും. ഈ രാജ്യത്തെ ഏറ്റവും വലിയ കരുത്തർ കോർപറേറ്റുകൾ അടക്കമുള്ള വലിയ ബിസിനസുകാരാണെന്ന സർക്കാരിന്റെ ധാരണ തെറ്റാണ്. കർഷകരും തൊഴിലാളികളുമാണ് ഈ രാജ്യത്തിന്റെ ശക്തി’.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button