KeralaLatest NewsNews

14കാരി ജീവനൊടുക്കിയ സംഭവം ; പ്രതിയായ 18-കാരന്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പോക്സോ, ആത്മഹത്യാ പ്രേരണാ തുടങ്ങിയ വകുപ്പുകള്‍ ജോമോനെതിരേ ചുമത്തിയിരുന്നു

തിരുവനന്തപുരം : 14-കാരി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ 18-കാരന്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടങ്ങാവിള സ്വദേശി ജോമോന്‍ (18) ആണ് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ചയാണ് കമുകിന്‍കോട് ശബരിമുട്ടത്ത് 14-കാരി ആത്മഹത്യ ചെയ്തത്. മരിച്ച പെണ്‍കുട്ടിയും ജോമോനും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വഴക്കിട്ട് പിരിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.

മരണം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജോമോന്‍, പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി പൊലീസിനു മൊഴി ലഭിച്ചു. തുടര്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പോക്സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ജോമോനെതിരേ ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ജോമോന്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്റെ സെല്ലിനുള്ളില്‍ കഴുത്തും കൈയ്യും മുറിച്ച്
ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരമായ പരിക്കുകളോടെ യുവാവിനെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബ്ലെയ്ഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയ്യിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് പറഞ്ഞിട്ടുള്ളത്. സെല്ലിനുള്ളില്‍ പാര്‍പ്പിച്ചിരുന്ന ജോമോന് ബ്ലെയ്ഡ് എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമല്ല. അതേസമയം ജോമോന്‍ റിമാന്‍ഡിലെന്നാണ് പൊലീസ് പറയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button