ന്യൂഡൽഹി
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിൻ ഡോസൊന്നിന് 200 രൂപ നിരക്കിൽ സർക്കാരിന് കൈമാറും. വിലയുടെ കാര്യത്തിൽ സർക്കാരുമായി ധാരണയിൽ എത്തിയതായി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വൃത്തങ്ങൾ അറിയിച്ചു. സർക്കാരിന് ആദ്യം കൈമാറുന്ന 10 കോടി ഡോസിനാണ് 200 രൂപ വില നിശ്‌ചയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 1.1 കോടി ഡോസ് കൈമാറും.
പൊതുവിപണിയിൽ ഡോസൊന്നിന് ആയിരം രൂപയ്‌ക്കാകും വാക്‌സിൻ ലഭ്യമാകുക. വിലയുടെ കാര്യത്തിൽ ധാരണയായതോടെ പുണെയിലെ നിർമാണ കേന്ദ്രത്തിൽനിന്ന് വൈകാതെ വാക്‌സിൻ വിതരണം ആരംഭിക്കും. ഓരോ ആഴ്‌ചയും ഏതാനും ദശലക്ഷം വാക്‌സിനുകളാകും പുണെയിൽ നിർമിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..