Life Style

ആസ്മ രോഗികളില്‍ കോവിഡ് പിടിമുറുക്കാന്‍ സാധ്യത കുറവ്; പഠനം പുറത്തുവിട്ട് ഗവേഷകര്‍

അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ ആസ്മ രോഗികളില്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആസ്മ രോഗികള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നിരുന്നാലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. നവംബര്‍ 24ന് പുറത്തിറക്കിയ അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യുണോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരി-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ കോവിഡ് പരിശോധന നടത്തിയ എല്ലാവരുടെയും ഫലം താരതമ്യം ചെയ്തായിരുന്നു പഠനം. 37, 469 പേര്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ 2,266 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ കൂടുതല്‍ ആസ്മ രോഗികള്‍ രോഗം ഇല്ലാത്തവരുടെ ഗണത്തിലായിരുന്നെന്ന് പരിശോധന ഫലങ്ങള്‍ തെളിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button