Latest NewsNewsIndia

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുമെന്ന സൂചന നൽകി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ : സ്ത്രീകൾ മാത്രം എന്തിന് 18 വയസ്സുകഴിഞ്ഞാൽ വിവാഹം കഴിക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ ആരംഭിച്ച ‘ സമ്മാൻ’ ക്യാമ്പെയ്‌നിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

പുരുഷന്മാർക്ക് വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 ആകുമ്പോൾ സ്ത്രീകൾ എന്തിന് 18 വയസ്സുകഴിഞ്ഞാൽ വിവാഹം കഴിക്കണമെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹ പ്രായത്തിലെ അന്തരം പൊതുവിഷയമാക്കണം. ആളുകൾ ഇതേക്കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മാസക്കാലമായി സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ കാണാതായ 7,100 പെൺകുട്ടികളെ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി. കുട്ടികളെ കാണാതായ കേസുകൾക്കായി പ്രത്യേക റിപ്പോർട്ട് കാർഡ് ഉണ്ടാക്കാനാണ് സർക്കാർ തീരുമാനം. ഈ റിപ്പോർട്ടിൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും  ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button