അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന ആക്ഷേപത്തിന്മേൽ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. കേസ് രജിസ്‌റ്റർ ചെയ്‌ത കടയ്‌ക്കാവൂർ എസ്‌ഐ വിനോദിൽനിന്ന് ഐജി ഇതുസംബന്ധിച്ച വിവ രം ശേഖരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന പരാതി യുവതിയുടെ മറ്റൊരു മകനും ബന്ധുക്കളും ആക്‌ഷൻ കമ്മിറ്റിയും ഉയർത്തിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഐജിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയത്.
കേസ് കെട്ടിച്ചമച്ചതാണെന്ന വാദം തിരുവനന്തപുരം പോക്സോ കോടതി തളളി. കേസ് ഡയറി വിശദമായി പരിശോധിച്ചശേഷം വിശ്വസനീയമാണെന്നും പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധി ക്കുമെന്നും കണ്ടെത്തിയാണ് ജഡ്‌ജ് സി ജെ ടെന്നി ജാമ്യാപേക്ഷ നിരസിച്ചത്. 2017 മുതൽ 2019 വരെ തന്നെ പീഡിപ്പിച്ചുവെന്ന മകന്റെ പരാതിയിലാണ് അമ്മയെ അറസ്‌റ്റ് ചെയ്‌തത്. വിവാഹമോചനം നേടാതെ കുട്ടികളുടെ അച്ഛൻ രണ്ടാം വിവാഹം കഴിക്കുന്നത് എതിർത്തതി നാൽ വ്യാജപരാതി ഉന്നയിക്കുകയിരുന്നുവെന്നാണ് ആക്‌ഷൻ കമ്മിറ്റിയും യുവതിയുടെ ബന്ധുക്കളും മറ്റൊരുമകനും പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..