Latest NewsNewsFootballInternationalSports

ക്രിസ്റ്റ്യാനോ @ 759; ഏറ്റവും കൂടുതൽ ഗോളടിച്ചു താരമെന്നും അല്ലായെന്നുമുള്ള തർക്കം മുറുകുന്നു

നേരത്തെ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ക്രിസ്റ്റ്യാനോഅല്ല, താനാണ് എന്ന അവകാശവാദവുമായി ഇതിഹാസ താരം പെലെ രംഗത്ത് വന്നിരുന്നു

റോം: സസുവോളക്കെതിരെ അധിക ടൈമിൽ ഗോൾ നേടിയതോടെ യുവൻ്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റവും ഗോൾ നേടിയ താരമായി എന്നും ഇല്ലായെന്നുമുള്ള തർക്കം മുറുകുന്നു. ഈ ഗോൾ നേട്ടത്തിലൂടെ താരത്തിൻ്റെ കരിയറിലെ ആകെ ഗോൾ നേട്ടം 759 ആയി.

Also related: നിധി ശേഖരം ഉണ്ടെന്നറിഞ്ഞു നദി മുഴുവൻ കുഴിച്ച് ജനങ്ങൾ ; ചിത്രങ്ങൾ വൈറൽ

ഓസ്ട്രേലിയൻ താരം ജോസഫ് ബികാൻ്റെ പേരിലാണ് നിലവിലെ റെക്കോഡ്. ബികാൻ നേടിയ ഗോൾ 759 ആണ് എന്നും 805 ആണ് എന്നും വിവിധ വാദങ്ങളുണ്ട്. ഈ കണക്കിലെ ആശയക്കുഴപ്പമാണ് ഇപ്പോൾ തർക്കത്തിനിടയാക്കിയിരിക്കുന്നത്. എന്നാൽ ഇതിനെപ്പറ്റി ജോസഫ് ബികാൻ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Also related: കുട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍

നേരത്തെ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ക്രിസ്റ്റ്യാനോഅല്ല, താനാണ് എന്ന അവകാശവാദവുമായി ഇതിഹാസ താരം പെലെ രംഗത്ത് വന്നിരുന്നു. താൻ കരിയറിൽ 1283 ഗോളുകൾ നേടിയിട്ടുണ്ട് എന്നാണ് ബ്രസീലിയൻ ഇതിഹാസ താരത്തിൻ്റെ വാദം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button