KeralaCinemaMollywoodLatest NewsNewsIndiaBollywoodEntertainmentKollywoodMovie GossipsMovie Reviews

റിലീസിന് മുൻപേ വിജയ് ചിത്രം മാസ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ, അഭ്യർഥനയുമായി സംവിധായകൻ

വിജയ് ചിത്രം മാസ്റ്ററിന്റെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർന്നതായി റിപ്പോർട്ടുകൾ. പതിനഞ്ചു സെക്കൻഡോളം വരുന്ന രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ലീക്ക് ആയിരിക്കുന്നത്. ഇവയിൽ നടൻ വിജയിയുടെ ഇൻട്രോ രംഗവും ഉൾപ്പെടുന്നു.

Read Also : ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കുബേരമന്ത്രം ഉത്തമം

അതേ സമയം സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.

‘ഒന്നര വർഷത്തെ അധ്വാനമാണ് മാസ്റ്റർ. പ്രേക്ഷകർ തിയേറ്ററിൽ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ക്ലിപ്പുകൾ ഷെയർ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം’. ലോകേഷ് കനകരാജ് അഭ്യർഥിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button