Latest NewsNewsIndia

ബഹിരാകാശ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ രാജ്യത്തെ നൂറോളം ലാബുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ഐഎസ്ആർഒ

ന്യൂഡൽഹി : ബഹിരാകാശ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ വിവിധയിടങ്ങളിലായി സ്ഥാപിച്ച നൂറോളം ലാബുകൾ ഏറ്റെടുക്കാനൊരുങ്ങി ഐഎസ്ആർഒ. ഐഎസ്ആർഒ, അടൽ ഇന്നോവേഷൻ മിഷൻ, നീതി ആയോഗ് എന്നിവ സംയുക്തമായി ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. നിലവിൽ ബഹിരാകാശ മേഖലയുടെ പ്രോത്സാഹനത്തിനായി ഏഴായിരത്തോളം ലാബുകളാണ് രാജ്യത്തുള്ളത്.

Read Also : നിധി ശേഖരം ഉണ്ടെന്നറിഞ്ഞു നദി മുഴുവൻ കുഴിച്ച് ജനങ്ങൾ ; ചിത്രങ്ങൾ വൈറൽ

വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താത്പര്യം വർദ്ധിപ്പിക്കുകയും, ബഹിരാകാശ ഗവേഷണം പ്രോത്സാഹിപ്പിക്കുകയുമാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 21ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ക്ലാസുകൾ നൽകും.

ഇലക്ട്രോണിക്‌സ്, ഭൗതിക ശാസ്ത്രം, ഒപ്ടിക്‌സ്, സ്‌പേസ് ടെക്‌നോളജി, മെറ്റീരിയൽ സയൻസ് തുടങ്ങി ബഹിരാകാശ വിദ്യാഭ്യാസത്തിനായുള്ള വിഷയങ്ങളിലും പ്രത്യേകം ക്ലാസുകൾ നൽകും. തിയറി ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും നൽകാനാണ് തീരുമാനം. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരും വിദ്യാർത്ഥികളുമായി സംവദിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button