Latest NewsNewsIndia

അതിര്‍ത്തിയില്‍ നിന്ന് 10,000 സൈനികരെ ചൈന പിന്‍വലിച്ചു

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ നിയന്ത്രണരേഖ ലംഘിച്ചു കടന്ന ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു

ന്യൂഡല്‍ഹി : കൊടും തണുപ്പ് മൂലം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. കൊടും തണുപ്പ് കൊണ്ടാണ് സൈനികരെ പിന്‍വലിച്ചതെന്നും സംഘര്‍ഷത്തിന് അയവില്ലെന്നും കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. ഇവര്‍ക്ക് പകരം കാവല്‍ നില്‍ക്കാനുള്ള സൈനികരെ ചൈന ഉടനെത്തിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ നിയന്ത്രണരേഖ ലംഘിച്ചു കടന്ന ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു. ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപത്തു നിന്നാണ് ജനുവരി എട്ടിന് സൈനികനെ ഇന്ത്യ പിടികൂടിയത്. 72 മണിക്കൂര്‍ കസ്റ്റഡിക്കു ശേഷമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചത്. നിയന്ത്രണരേഖ അതിക്രമിച്ചു കടന്നതില്‍ ഗൂഢാലോചന ഇല്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button