Latest NewsNewsIndia

ബിജെപിയുടെ സമ്മേളന പരിപാടിയ്ക്കിടയിലേക്ക് കാറോടിച്ച് കയറ്റി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ

കൊൽക്കത്ത : ബിജെപിയുടെ സമ്മേളന പരിപാടിയ്ക്കിടയിലേക്ക് കാറോടിച്ച് കയറ്റി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. അടുത്തിടെ ബിജെപിയിൽ ചേർന്ന തൃണമൂൽ മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളന പ്രസംഗത്തിനിടെ തൃണമൂൽ കോൺഗ്രസിന്റെ പതാക ഘടിപ്പിച്ച കാർ പ്രവർത്തകർക്കിടയിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

Read Also : കൊവിഷീൽഡ് വാക്‌സിനുകൾക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പർച്ചേസ് ഓർഡര്‍ നല്‍കി കേന്ദ്രസര്‍ക്കാർ

ശബ്ദം കേട്ട് പ്രവർത്തകർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.വേദിയിലേക്ക് ഇടിച്ച് കയറിയ കാർ പ്രവർത്തകർ തടഞ്ഞുവെച്ചു. പിന്നീട് സുവേന്ദു അധികാരിയുടെ അഭ്യർത്ഥനയെ തുടർന്ന് പ്രവർത്തകർ കാർ വിട്ടയക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button