NattuvarthaLatest NewsNews

ദേശീയപാതയിൽ കൈയ്യേറി നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കി

ഇടുക്കി: കൊറോണ വൈറസ് കാലത്ത് ദേശീയപാതയിൽ കൈയ്യേറി നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കിയതോടെ ടൂറിസം ഉപജീവനമാക്കിയ നിരവധിപ്പേര്‍ പട്ടിണിയില്‍ ആയിരിക്കുന്നു. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ വ്യാപാരികളാണ് ഉപജീവനം നടത്താന്‍ മറ്റ് വഴികള്‍ തേടേണ്ടിവന്നിരിക്കുന്നത്. കൊറോണ വൈറസ് കാലത്ത് മൂന്നാറിലെ തെയിലേത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ക്യത്യമായി വേതനം ലഭിച്ചപ്പോള്‍ കടക്കെണിയിലായ മേഖലയാണ് ടൂറിസവുമായി ബന്ധപ്പെട്ട ജീവിക്കുന്നത്. സര്‍ക്കാരിന്റെ സൗജന്യ അരിയുടെ ബലത്തില്‍ ജീവിച്ചിരിക്കുന്ന തൊഴിലാളികള്‍ക്ക് സന്ദര്‍ശകരുടെ വിലക്ക് നീങ്ങിയത് പ്രതീക്ഷകള്‍ നൽകിയിരുന്നതാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button