11 January Monday

അപകടപരിധിക്കുള്ളിൽ താമസിക്കുന്ന 168 മത്സ്യത്തൊഴിലാളി കുടുംബത്തിനുകൂടി ഫ്‌ളാറ്റ്

സ്വന്തം ലേഖകൻUpdated: Monday Jan 11, 2021

തിരുവനന്തപുരം > കടൽത്തീരത്ത്‌‌ അപകടപരിധിക്കുള്ളിൽ താമസിക്കുന്ന 168 മത്സ്യത്തൊഴിലാളി കുടുംബത്തിനുകൂടി ഫ്‌ളാറ്റ് നിർമ്മിച്ചുനൽകും. പുനർഗേഹം പദ്ധതിയിലാണ്‌ ആലപ്പുഴ മണ്ണംപുറത്ത്‌ ഫ്‌ളാറ്റ് നിർമിക്കുന്നത്‌. ഇതിന്‌ 16.80 കോടി രൂപ അനുവദിച്ച്‌ ഭരണാനുമതിയായി. മണ്ണംപുറത്ത്‌ 200  മത്സ്യത്തൊഴിലാളി കുടുംബത്തിന്‌ വ്യക്തിഗത ഫ്‌ളാറ്റുകൾ നിർമിക്കുന്നതിന്‌ അനുമതി നൽകിയിരുന്നു. ഇതിനായി‌ 68.49 കോടി രൂപ അനുവദിച്ചിരുന്നു. റവന്യു വകുപ്പ്‌‌ കൈമാറിയ 3.48 ഏക്കറിലാണ്‌ ഫ്ളാറ്റ്‌ നിർമിക്കുന്നത്‌‌.

സർവേയിൽ 200 ഫ്‌ളാറ്റിനു പുറമെ 168 എണ്ണംകൂടി നിർമിക്കാമെന്ന്‌ കണ്ടെത്തി. തുടർന്നാണ്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയുടെ നിർദേശപ്രകാരം കൂടുതൽ ഫ്‌ളാറ്റുകൾക്ക്‌ തുക അനുവദിച്ചത്‌. 10 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ്‌ ഓരോ ഫ്‌ളാറ്റും. 1798 മത്സ്യത്തൊഴിലാളി കുടുംബത്തിനാണ്‌ പുനർഗേഹം പദ്ധതിയിൽ സുരക്ഷിത ഭവനമൊരുങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top