11 January Monday

കോവിഡ് വാക്‌സിനേഷൻ : 133 കേന്ദ്രത്തിന്റെ പട്ടികയായി; കേന്ദ്രങ്ങളിൽ വെബ്കാസ്റ്റിങ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021


കോവിഡ് വാക്‌സിനേഷൻ നൽകുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രത്തിന്റെ പട്ടിക അതിവേഗത്തിൽ തയ്യാറാക്കി. എറണാകുളം ജില്ലയിൽ 12 കേന്ദ്രമാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11  വീതവും ബാക്കി ജില്ലകളിൽ ഒമ്പത്‌ കേന്ദ്രം വീതവുമാണ് ഉണ്ടാകുക.

സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള വിവിധ ആശുപത്രികളെയും ആയുഷ് മേഖലയെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

133 കേന്ദ്രത്തിലും വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. എല്ലാ കേന്ദ്രത്തിലും വെബ്കാസ്റ്റിങ്‌ ഏർപ്പെടുത്തും.  കൂടാതെ, എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിങ്‌ ദിനത്തിൽ ടൂവേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തും. എല്ലാ കേന്ദ്രത്തിലും മുഴുവൻ സജ്ജീകരണവും ഒരുക്കിയതായി മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top