KeralaNattuvarthaLatest NewsNews

ബിജെപിയെ തോൽപ്പിക്കണമെങ്കിൽ രണ്ട് കൂട്ടരും ഒരുമിക്കണം, മഞ്ചേശ്വരവും കാസർഗോഡും ഉദാഹരണം; പാർട്ടി വിലയിരുത്തൽ

യു.ഡി.എഫും എൽ.ഡി.എഫും എന്നും ചങ്ക്സ്, ജനങ്ങളിൽ ബിജെപി വിരുദ്ധത കുത്തിനിറച്ചു

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പമായിരുന്നു ബിജെപിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം കാണുകയും ചെയ്തു. എത്രയൊക്കെ മുന്നേറ്റം നടത്തിയാകും വർഷങ്ങൾ ഇത്രയായിട്ടും ബിജെപിക്ക് ഒരു എം.എൽ.എ മാത്രമാണുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശകലനം നടത്തി ബിജെപിയുടെ ദേശീയ നിർവാഹക സമിതി അം​ഗം പി.കെ കൃഷ്ണദാസ്.

ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ രണ്ടുമുന്നണികളും ഒരുമിക്കുന്ന ഒരു പ്രവണത കേരളത്തിലുണ്ടെന്നും ഈ ഒരു കൂട്ടുകളി ഇരുമുന്നണികളും നടത്തുന്നതാണ് ഒരു എം എൽ എയിൽ തങ്ങൾ ഒതുങ്ങിപ്പോകുന്നതെന്ന് കൃഷ്ണദാസ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read: ഇനി യാത്രക്കാർ പറയുന്നതുപോലെ ; മാറ്റങ്ങളുമായി കെഎസ്ആർടിസി

16 ശതമാനം വോട്ട് വർധനവ് ആണ് ബിജെപിക്ക് ഉള്ളത്. അത് നിയമസഭ തെരഞ്ഞെടുപ്പിൽ ഇനിയും വർധിക്കും. കേരളത്തിൽ ബിജെപി ഒരു ശക്തിയായി മാറിയെന്നതിനു ഇതിലും വലിയൊരു തെളിവ് ആവശ്യമില്ല. പക്ഷേ, ബിജെപി വിജയിക്കുമെന്ന് കണ്ടാൽ ഇരുമുന്നണികളും പിണക്കമൊക്കെ മറന്ന് ഒറ്റക്കെട്ടാകും. മഞ്ചേശ്വരം, കാസർഗോഡ് എന്നിവടങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് വ്യക്തമായതാണെന്നും കൃഷ്ണദാസ് പറയുന്നു.

കൂടാതെ, മത ന്യൂനപക്ഷങ്ങളിൽ നിന്നും വളരെ കുറച്ച് വോട്ടുകൾ മാത്രമാണ് ബിജെപിക്ക് ലഭിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും ഇവര്‍ക്കിടയില്‍ വലിയതോതിലുള്ള ബിജെപി വിരുദ്ധതയാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇതുമൊരു കാരണമാകാമെന്നാണ് കൃഷ്ണദാസിന്റെ വിലയിരുത്തൽ. 70ന് മുകളിൽ സീറ്റുകൾ എന്നതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കേവലം കുറച്ച് സീറ്റുകൾ വിജയിക്കുക എന്നതല്ല, മറിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു

Also Read: കേരളത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം : കുമ്മനം രാജശേഖരന്‍

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് 15 മുതൽ 16 ശതമാനം വരെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ 25,000ന് മുകളില്‍ വോട്ടുകള്‍ ലഭിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇത്തരത്തില്‍ 70 മണ്ഡലങ്ങളുണ്ട്. കേരളത്തില്‍ ഇത്തവണ ബിജെപിക്ക് അനുകൂലമായ വിധിയാകും ഉണ്ടാകുകയെന്ന് തന്നെ കരുതുന്നു. ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button