Latest NewsNewsCrime

നാലംഗ സംഘം സഹോദരന്റെ മുന്നില്‍ വച്ച് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി

ഭോപ്പാല്‍: വീട്ടില്‍ മാസ്‌ക് ധരിച്ചെത്തിയ നാലംഗ സംഘം ഇളയ സഹോദരന്റെ മുന്നില്‍ വച്ച് 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പരാതി നൽകിയിരിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്.

ശനിയാഴ്ച ഉച്ചയോടെയാണ് കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം യുവതിയുടെ വീട്ടില്‍ എത്തുകയുണ്ടായത്. അതിലൊരാള്‍ പ്രദേശവാസിയാണെന്ന് യുവതി പറഞ്ഞു. അവര്‍ വീട്ടിലെത്തിയ പിന്നാലെ യുവതിയുടെ അമ്മയെ പിടികൂടി മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു. ഇതിന് പിന്നാലെ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചത് സഹോദരന്‍ തടയുകയായിരുന്നു ഉണ്ടായത്. ഇതേതുടര്‍ന്ന നാലംഗ സംഘം സഹോദരനെ ക്രൂരമായി മര്‍ദ്ദിക്കുകയും അവന്റെ മുന്നില്‍വച്ച് യുവതിയുടെ വസ്ത്രം വലിച്ചുകീറീയെറിഞ്ഞ ശേഷം ഇറങ്ങിപ്പോകുകയുമായിരുന്നു ഉണ്ടായത്.

പ്രദേശവാസിയായ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമെത്തിയ സംഘം ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പറഞ്ഞു. പ്രദേശവാസിയായ ആള്‍ യുവതിയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതിന് തടസം നിന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും രക്ഷപ്പെട്ട പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button