Latest NewsNewsIndia

ചാണകത്തിൽ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഡൽഹി : ചാണകത്തില്‍ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഖാദിയാണ് വേദിക് പെയിന്‍റ് ഉല്‍പാദിപ്പിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായതും വിഷമുക്തവുമാണ് ഈ പെയിന്‍റ് എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഖാദി പ്രകൃതിക് പെയിന്‍റ് എന്ന വിഭാഗത്തിലാണ് ഉല്‍പന്നമെത്തുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമായിരിക്കും ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

Read Also : രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി ; മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫംഗസ് വിമുക്തവും, ആന്‍റി ബാക്ടീരിയലുമാണ് ഈ പെയിന്‍റ്. ചാണകമാണ് പെയിന്‍റിലെ പ്രധാനഘടകം. മണമില്ലായ്മയും വിലക്കുറവുമാണ് പെയിന്‍റിന്റെ ഹൈലൈറ്റ്.

ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്‍റെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നമെത്തുന്നത്. പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്‍റ്, പ്ലാസ്റ്റിക് ഇമല്‍ഷന്‍ എന്നീ രണ്ട് വിധത്തിലാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്. കെവിഐസിയാണ് ആശയത്തിന് പിന്നില്‍. ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്‍റ് നിര്‍മ്മിച്ചെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button