Latest NewsNewsIndia

കേന്ദ്രമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടു, ഭാര്യ മരണപ്പെട്ടു

കർണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം

കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും ദക്ഷിണ കന്നടയിൽ അപകടത്തിൽപെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ അപകടത്തിൽ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു ഉണ്ടായത്. കർണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം. വാഹനം ഏതാണ്ട് പൂർണമായും നശിച്ചെന്നു പൊലീസ് പറഞ്ഞു.കേന്ദ്രമന്ത്രിക്കും മന്ത്രിയുടെപിഎയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

Also related: ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്

68കാരനായ ശ്രീപദ് നോർത്ത് ഗോവയിൽനിന്നുള്ള എംപിയാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമായിരുന്നു മന്ത്രിയുടെ ഭാര്യയുടേയും ജീവനക്കാരൻ്റെയും മരണം സംഭവിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button