കൊച്ചി > വൈറ്റില മേല്‍പ്പാലത്തിന് സമീപം ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത ക്രമീകരണം നടപ്പാക്കും. ഏത് രീതിയിലാണ് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനാകുന്നതെന്ന് വിലയിരുത്തി അത് സ്ഥിരമായി നടപ്പാക്കും. ഇതിനായി തിങ്കളാഴ്ച പകൽ 11ന് പൊതുമരാമത്ത് വകുപ്പുമായി ട്രാഫിക് പൊലീസ് ചര്‍ച്ച നടത്തും. ഇതിനുശേഷം വൈറ്റില മേല്‍പ്പാലവും സമീപത്തെ റോഡുകളും സന്ദര്‍ശിക്കും. തുടർന്നായിരിക്കും ക്രമീ
കരണം.
ശനിയാഴ്‌ച കടവന്ത്ര, പാലാരിവട്ടം എന്നിവിടങ്ങളിൽനിന്ന് വൈറ്റില ജങ്ഷനിലേക്ക് വരുന്ന ഭാഗങ്ങളില്‍ ഗതാഗതപ്രശ്‌നമുണ്ടായി. ഞായറാഴ്ച ഗതാഗതപരിഷ്‌കരണം നടത്തി ട്രാഫിക് പൊലീസ് കുരുക്കില്ലാതാക്കി. എറണാകുളം, കടവന്ത്ര ഭാഗങ്ങളില്‍നിന്നുവരുന്ന വാഹനങ്ങളെ അണ്ടര്‍പാസിലൂടെ കടത്തിവിട്ട് ബിസ്മിയുടെ ഭാഗത്തെത്തിച്ച് ഇവിടെനിന്ന് മൂന്നായി തിരിച്ചുവിട്ടായിരുന്നു ഗതാഗതം സുഗമമാക്കിയത്.
ഇടതുവശത്തുകൂടി വരുന്ന വാഹനങ്ങളെ ഫ്രീ ലെഫ്റ്റായി തൃപ്പൂണിത്തുറയിലേക്ക് തിരിച്ചുവിട്ടു. നേരെ പോകേണ്ട വാഹനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന സിഗ്‌നല്‍ലൈറ്റ് തെക്കോട്ട് മാറ്റിസ്ഥാപിച്ചു. ഇതോടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാനായി. കണിയാമ്പുഴയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഹബ് വഴി തിരിച്ചുവിടുകയും ചെയ്തതോടെ ഗതാഗതം സുഗമമായി. തിങ്കളാഴ്ച വാഹനങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ ഗതാഗതപരിഷ്‌കാരങ്ങള്‍ നടത്തും.
സാധാരണ യാത്രക്കാരെക്കൂടാതെ പാലം കാണാനെത്തിയവരും ലുലുവിലെ ഡിസ്‌കൗണ്ട് മേളയിലേക്ക് പോയവരും വിനോദയാത്രകള്‍ക്ക് പോയവരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ വൈറ്റില ജങ്ഷനിലെത്തിയതാണ് ശനിയാഴ്ചത്തെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. ട്രയല്‍റണ്‍ നടക്കാത്തതിനാല്‍ ഇവിടേക്ക് എത്ര വാഹനങ്ങൾ എത്തുമെന്നതിനെക്കുറിച്ച് ട്രാഫിക് പൊലീസിന് കൃത്യമായി വിലയിരുത്താ
നായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..