KeralaLatest NewsNews

ഫേസ്ബുക്ക് പ്രണയം വില്ലനാകുന്നു, ഉറങ്ങാന്‍ കിടന്ന 15 വയസുകാരിയെ കാണാനില്ല

ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയുമായി മുങ്ങി

ചിറ്റാരിക്കാല്‍: ഫേസ്ബുക്ക് പ്രണയം വില്ലനാകുന്നു, ഉറങ്ങാന്‍ കിടന്ന 15 വയസുകാരിയെ കാണാനില്ല. ചിറ്റാരിക്കലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ അര്‍ദ്ധരാത്രി ബൈക്കിലെത്തിയ യുവാവ് കടത്തികൊണ്ടു പോകുകയായിരുന്നു. മകളെ കാണാതെ ബഹളം വെച്ച മാതാവും വീട്ടുകാരും പരിസരവാസികളും പെണ്‍കുട്ടിക്ക് വേണ്ടി വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പൊലീസും സ്ഥലത്തെത്തി വിശദമായ അന്വേഷണത്തിനൊടുവിലാണ് ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയതെന്ന് മനസിലായത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് കാറ്ററിങ് മേഖലയില്‍ ജോലി ചെയ്യുന്ന 26 കാരനെ പരിചയപ്പെട്ടത്. രാത്രി ഏറെ വൈകിയാണ് പെണ്‍കുട്ടി കിടപ്പമുറിയില്‍ ഇല്ലെന്ന് മാതാവിന് ശ്രദ്ധയില്‍പ്പെട്ടത്. ചിറ്റാരിക്കാല്‍ എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ നടത്തിയ വിശദമായ അന്വേഷണത്തില്‍ പുലര്‍ച്ചയോടെ പെണ്‍കുട്ടിയെ കണ്ടെത്തി. ഇതോടെ യുവാവ് മുങ്ങുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button