KeralaLatest NewsnewsNews

അതീവ ജാഗ്രത…! എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗെല്ല

കൊച്ചി: എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസുള്ള യുവാവിനാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്‍റെ സാമ്പിളുകളുടെ തുടർപരിശോ‌ധനയിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളജ് കളമശ്ശേരിയിലും നടത്തിയ പരിശോധനയിലും ഷിഗെല്ല സ്ഥിരീകരിക്കുകയായിരുന്നു.

ഇതേ തുടർന്ന് ജില്ലയിൽ കർശന ജാഗ്രതയിലാണ് ആരോഗ്യവകുപ്പ് ഉള്ളത്. എന്നാൽ അതേസമയം , രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ആരോഗ്യ വിഭാഗവും, ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തി തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ആരംഭിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button