പാലക്കാട് > രാഷ്‌ട്രപിതാവിനെ അപമാനിച്ച് ബിജെപി പ്രവർത്തകർ. പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നഗരസഭ ജീവനക്കാർ കൊടി കെട്ടിയിരിക്കുന്നത് കണ്ടത്.
ജയ് ശ്രീരാം വിവാദത്തിന് ശേഷം നഗരസഭയെ കാവി വൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്.ബിജെപി നേതൃത്വം സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രതിഷേധമുയരുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..