Latest NewsNewsIndia

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ചെന്നെ : ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ നാലപ്പത്തുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു . ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. ഇന്നലെ അര്‍ദ്ധ രാത്രി ഒരുമണിയോടെ താമ്പരം റയില്‍വേ യാര്‍ഡിലാണ് സംഭവം.യുവതിയുടെ പരാതിയിൽ താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട് ജീവനക്കാര്‍ അറസ്റ്റിലായി.

Read Also : വാട്‌സ്‌ആപ്പിനെ പിന്തള്ളി സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ‍ ഒന്നാമത്തെത്തി സിഗ്നൽ

ചെങ്കല്‍പേട്ട് പാരന്നൂര്‍ സ്വദേശി ട്രെയിനുകളിലും സ്റ്റേഷനുകളിലും പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തിയാണു കുടുംബം പുലര്‍ത്തുന്നത്. കച്ചവടം കഴിഞ്ഞു പല്ലാവരത്തു നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. തൊട്ടടുത്തുള്ള ഗുരുവഞ്ചേരിയെത്തിയപ്പോഴേക്കും ക്ഷീണം കാരണം തിരക്കൊഴിഞ്ഞ ട്രെയിനിലിരുന്ന് മയങ്ങിപോയി. ചെങ്കല്‍പേട്ടില്‍ സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ അറ്റകുറ്റപണികള്‍ക്കായി ഒരു കിലോമീറ്റര്‍ അകലെയുള്ള താമ്പരം യാര്‍ഡിലേക്കു യാത്ര തുടര്‍ന്നതു യുവതി അറിഞ്ഞില്ല.

ചെങ്കല്‍പേട്ടില്‍ നിന്ന് ട്രെയിനില്‍ കയറിയ കരാര്‍ തൊഴിലാളികളായ സുരേഷും അബ്ദുള്‍ അജീസും യുവതി ഉറങ്ങികിടക്കുന്നതു കണ്ട് അടുത്തുകൂടി ശല്യം ചെയ്തതു. യുവതി എഴുന്നേറ്റെങ്കിലും പിന്നീട് ബലം പ്രയോഗിച്ചു കീഴ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button