പുതുപ്പള്ളി > വാകത്താനത്ത് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായ നൂറോളം പേർ സിപിഐ എമ്മിനൊപ്പം ചേർന്നു. പഞ്ചായത്തിൽ പത്താം വാർഡിലെ അമ്പതോളം കുടുംബങ്ങളാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. കോവിഡ് പ്രതിരോധത്തിൽ വാകത്താനം പഞ്ചായത്തിന്റെയും സിപിഐ എം പ്രവർത്തകരുടെയും പ്രവർത്തനം മാതൃകാപരമായിരുന്നു.
ലൈഫ് പദ്ധതിയടക്കം സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധവും തകർക്കാനുള്ള യുഡിഎഫ് ശ്രമം ജനം തിരിച്ചറിഞ്ഞു. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് വോട്ടുകച്ചവടം നടത്തിയ യുഡിഎഫിൽ ഇനി തുടരാനാവില്ലെന്നും സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
സ്വീകരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. റെജി സഖറിയ ഉദ്‌ഘാടനം ചെയ്‌തു.
വാർഡ് അംഗം കുര്യച്ചൻ പാറത്തോട് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ലോക്കൽ സെക്രട്ടറി സാബു മരങ്ങാട്, ഏരിയ കമ്മിറ്റിയംഗം എ ജെ ജോൺ, പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, ലോക്കൽ കമ്മിറ്റിയംഗം ജി ശ്രീകുമാർ, ബ്രാഞ്ച് സെക്രട്ടറി വി ജി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..