ആലപ്പുഴ > യുഡിഎഫിന്റെ പിന്തുണയോടെ എല്‍ഡിഎഫിന് ലഭിച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സിപിഐ എം നിര്‍ദേശം. പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രനോട് രാജിവയ്ക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. ഭൂരിപക്ഷമില്ലാത്തിടത്ത് പ്രസിഡന്റാകുന്നത് ശരിയല്ലെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
സിപിഐ എമ്മിന്റെ വിജയമ്മ ഫിലേന്ദ്രനാണ് പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്ത് ഒന്നാം വാര്‍ഡ് ജനറല്‍ സീറ്റില്‍നിന്ന് 187 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയമ്മ ജയിച്ചത്. പഞ്ചായത്ത് വൈസ്പ്രസിഡന്റായി കോണ്‍ഗ്രസിലെ രവികുമാറിനെയും തെരഞ്ഞെടുത്തിരുന്നു. ആകെയുള്ള 18 വാര്‍ഡുകളില്‍ യുഡിഎഫ്, എന്‍ഡിഎ ആറുവീതവും എല്‍ഡിഎഫ് അഞ്ച്, സ്വതന്ത്രന്‍ ഒന്നും വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആറംഗങ്ങള്‍ വിജയമ്മ ഫിലേന്ദ്രന് വോട്ട്ചെയ്തു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏഴ് വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രന്‍ യുഡിഎഫിന് വോട്ടുചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..