NewsIndiaCrime

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വ്യാജ പരാതി, യുവതിക്കെതിരെ നിയമ നടപടികളുമായി കോടതി

മുംബൈ: തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വ്യാജ പരാതി നൽക്കുകയുണ്ടായ യുവതിക്കെതിരെ നിയമ നടപടികളുമായി കോടതി രംഗത്ത് എത്തിയിരിക്കുന്നു. കേസിൽ ആരോപണവിധേയരായ രണ്ട് യുവാക്കളും സംഭവ സമയത്ത് സ്ഥലത്തില്ലായിരുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് പരാതി വ്യാജമാണെന്ന നിഗമനത്തിൽ കോടതി എത്തുകയുണ്ടായത്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ നടപടി. 2019 ലാണ് രണ്ട് യുവാക്കൾ തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയുണ്ടായത്.

ഈ കേസിലാണ് ഇപ്പോൾ പരാതിക്കാരിയെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ കാറിൽ കയറ്റിയ ശേഷം ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ അതേസമയം, കുറ്റകൃത്യം നടന്ന ദിവസം പ്രതികളിലൊരാൾ ഇന്ത്യക്ക് പുറത്തായിരുന്നെന്നും മറ്റൊരാൾ പൂനെയിലാണെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. പരാതിയിൽ പറയുന്ന പ്രതികളിലൊരാളുടെ കാർ ഒരു വർഷം മുൻപ് വിറ്റതാണെന്നും പ്രതികൾക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് വ്യാജ പരാതി നൽകിയതിന് യുവതിക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് യുവതിക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button